തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധിച്ച് രണ്ട് പേര്‍ മരണപ്പെട്ടു. തിരുവനന്തപുരം പെരുമ്പഴുതൂര്‍ സ്വദേശി ക്ലീറ്റസ് 68, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ 58 എന്നിവരാണ് മരിച്ചത്.
അതേസമയം 815 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശ്ശൂര്‍ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണൂര്‍ 25, കാസര്‍കോട് 50 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്നും തിരുവനന്തപുരത്താണ് കൂടുതല്‍ രോഗികള്‍. 205 പേര്‍ക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 106, ആലപ്പുഴ 101, തൃശൂര്‍ 85, മലപ്പുറം 85, കാസര്‍കോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂര്‍ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
24 മണിക്കൂറിനിടെ 19343 സാമ്പിളുകള്‍ പരിശോധിച്ചു. 145234 പേര്‍ നിരീക്ഷണത്തിലുണ്ട്. 10779 പേര്‍ ആശുപത്രിയിലുണ്ട്. 1115 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11484 പേര്‍ ചികിത്സയില്‍ ഉണ്ട്. ആകെ 4.29 ലക്ഷം സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 3926 ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 127233 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 1254 എണ്ണം നെഗറ്റീവായി.സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 506. സമ്പര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.