മനാമ: ബഹ്‌റൈനില്‍ മാസ്‌ക് ധരിക്കാത്തതിന് ഈദ് ദിനത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 900 കേസുകള്‍. പോലീസ് ഡയറകട്രേറ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 15,000ത്തിലധികം കേസുകളാണ് ഇത്തരത്തില്‍ രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ വിവിധ പ്രദേശങ്ങളില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കിയതായി അസി. ചീഫ് ഓഫ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് ആന്റ് ടെയിനിംഗ് അഫഴേസ് ബ്രിഗേഡിയര്‍ ഡോ. ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ വ്യക്തമാക്കി.