bahrainvartha-official-logo
Search
Close this search box.

കോവിഡ്-19നെ നേരിടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം

HEALTH MINISTRY

മനാമ: കോവിഡിനെ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍, ആശുപത്രി തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പ്രത്യേക പരിശീലനവും, വര്‍ക്ക്ഷോപ്പുകളും ഒരുക്കിയത്. ആരോഗ്യ മന്ത്രിയുടെ മേല്‍നോട്ടത്തിലാണ് പരിശീലനത്തിനായുള്ള കോഴ്സുകള്‍ തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് വ്യാപനം തടയുന്നതിനും, രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വര്‍ക്ക്ഷോപ്പുകള്‍. കൂടാതെ വൈറസിനെ നേരിടാന്‍ ഭരണകൂടം സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താനും കര്‍ശനമായി നടത്താനും ഇത് സഹായകമാകും.

അണുബാധ പകരുന്നത് നിയന്ത്രിക്കുക, വൈറസ് വരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക എന്നീ കാര്യങ്ങള്‍ കേന്ദ്രീകരിച്ചാണ് കോഴ്സുകള്‍. കൂടാതെ നിലവില്‍ രാജ്യത്തുള്ള കോവിഡ് ബാധിതര്‍ക്ക് മികച്ച രീതിയില്‍ ചികിത്സ ഒരുക്കുക എന്നതും പരിശീലത്തില്‍ ഉള്‍പ്പെടുന്നു. വിവിധ ആരോഗ്യ വിഭാഗങ്ങള്‍ക്കും പരിശീലനങ്ങള്‍ നല്‍കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!