മനാമ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 185-ാം റാങ്ക് കരസ്ഥമാക്കി തൃശൂര്‍ ഐഇഎസ് എജ്യൂക്കേഷന്‍ സിറ്റി പൂർവ്വ വിദ്യാര്‍ത്ഥിനി. ഗൂരുവായൂര്‍ സ്വദേശിനിയായ ആര്‍വി റുമൈസ ഫാത്തിമയാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. ഐഇഎസ് ഭരണ സമിതി പ്രസിഡന്റ് മുഹമ്മദാലി, ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് റുമൈസയുടെ വസതിയിലെത്തി സ്‌നേഹപഹാരം കൈമാറി.
ചടങ്ങില്‍ ഭരണ സമിതി അംഗങ്ങളായ ഉസ്മാന്‍ മേപ്പാട്ട്, അന്‍വര്‍, റഷീദ്, ഉമ്മര്‍ എന്‍. കെ എന്നിവര്‍ പങ്കെടുത്തു. റുമൈസ ഫാത്തിമ്മ അടുത്ത ദിവസം ഐഇഎസ് സന്ദര്‍ശിക്കും. അഭിനന്ദനാര്‍ഹമായ നേട്ടമാണ് റൂമൈസയുടെതെന്നും ഭാവി ശോഭനമാവട്ടെയെന്നും ഐഇഎസ് ഭരണ സമിതി ആശംസിച്ചു.