മനാമ: കിംഗ് ഫഹദ് കോസ്‌വേയുടെ പ്രവര്‍ത്തനം ഒക്ടോബറിന് മുന്‍പ് സാധാരണഗതിയിലാകില്ല. സൗദി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഗള്‍ഫ് ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹ്‌റൈനെയും സൗദിയെയും ബന്ധപ്പിക്കുന്ന കോസ്‌വേ ഘട്ടംഘട്ടമായി തുറക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്.
നിലവില്‍ സൗദി പൗരന്മാര്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ കോസ്‌വേയിലൂടെ ജന്മനാട്ടിലെത്താന്‍ അവസരമൊരുക്കിയിട്ടുണ്ട്. കൂടാതെ ബഹ്‌റൈനി ട്രെക്കുകള്‍ക്കും കോസ്‌വേ വഴി സഞ്ചരിക്കാം. ഈ വര്‍ഷം അവസാന മാസങ്ങളിലാണ് കോസ്‌വേ പൂര്‍ണമായും തുറക്കാന്‍ ആലോചിക്കുന്നതെന്ന് മുംതലാക്ക് എക്‌സിക്യൂട്ടീവ് ഖാലിദ് അല്‍ റുമൈഹി വ്യക്തമാക്കിയിരുന്നു.