ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. ആശുപത്രിയില്‍ നിന്ന് എടുത്ത വീഡിയോയിലൂടെയാണ് എസ്പിബി കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചിരിക്കുന്നത്.
പനിയും ചുമയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നിലവില്‍ ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ആശുപത്രിയില്‍ പ്രവേശിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.