തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. ചൊവ്വാഴ്ച മെഡിക്കല്‍ കോളേജില്‍ മരിച്ച തിരുവനന്തപുരം കരുംകുളം പള്ളം സ്വദേശി ദാസന്‍, തിരുവനന്തപുരത്ത് മരിച്ച കുന്നത്തുകാല്‍ സ്വദേശി സ്റ്റാന്‍ലി ജോണ്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരുടെയും മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദാസന്‍ വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. വിശദമായ കോവിഡ് പരിശോധനാ ഫലം വന്ന ശേഷമായിരിക്കും ദാസന്റെ മരണം കോവിഡ് മൂലമാണെന്ന് ഔദ്യോഗികമായി രേഖപ്പെടുത്തുക.