മനാമ: ബഹ്റൈനില്‍ കോവിഡ്-19 പ്രതിരോധ നീക്കങ്ങള്‍ വിജയം കാണുന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ ഒരു മാസമായി രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ ഒന്നിന് 5340 പേരാണ് രാജ്യത്ത് ചികിത്സയിലുണ്ടായിരുന്നത്. എന്നാല്‍ ആഗസ്റ്റ് ഒമ്പതിലേക്ക് എത്തിയപ്പോള്‍ ഇത് വെറും 2783 ആയി കുറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും പ്രതിരോധ നീക്കങ്ങളും വിജയം കാണുന്നുവെന്ന സൂചനയാണ് രോഗികളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാണിക്കുന്നത്.
ജൂെൈല മൂന്നിനാണ് വലിയ ഒരു ഇടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം അയ്യായിരത്തിലും താഴെ എത്തുന്നത്. പിന്നീട് ക്രമേണ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി. പുതിയ കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും സമൂഹ രോഗവ്യാപനവും കൃത്യമായി നിയന്ത്രിക്കാന്‍ സാധിച്ചതാണ് ബഹ്റൈന്‍ നേട്ടമായത്. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പ്രവാസികള്‍ക്കിടയില്‍ വലിയ ആശ്വാസമായി മാറുകയാണ്. ആകെ ജനസംഖ്യയുടെ 50ശതമാനം പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെന്നതാണ് മറ്റൊരു വലിയ നേട്ടം.
ഇതുവരെ 867,534 പേരെയാണ് ബഹ്റൈന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. ഇത് ജനസംഖ്യയുടെ 50.3ശതമാനത്തോളം വരും. യു.എന്‍ കണക്കുകള്‍ പ്രകാരം 1,706,181 ആണ് ബഹ്റൈന്റെ ജനസംഖ്യ. മരണനിരക്കും ഗണ്യമായ വര്‍ദ്ധിക്കാതെ പിടിച്ചുനിര്‍ത്താന്‍ ബഹ്റൈന്‍ കഴിഞ്ഞു. 155 പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത്. 39578 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.