മനാമ: റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ പ്രഖ്യാപിച്ച ‘ഫിനാ ഖൈർ’ പദ്ധതിയുടെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റിന്റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ചു നടപ്പാക്കുന്ന പെരുന്നാൾ കിറ്റുകൾ സാംസ ബഹ്റൈനിനു കൈമാറി.
ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജക്ട്സ് മാനേജ്മെന്റ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽ നിന്നും ജനറൽ സെക്രട്ടറി റിയാസ് കല്ലമ്പലം ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമെൻ, മനീഷ്, ജോയ് കല്ലമ്പലം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ലേബർ ക്യാമ്പ്, അവശത അനുഭവിക്കുന്ന കുടുംബങ്ങൾ എന്നിവർക്ക് നേരിട്ട് വിതരണം ചെയ്തതായി പ്രസിഡന്റ് ജിജോ ജോർജ് അറിയിച്ചു സാംസയുടെ 4മത് ഫുഡ് കിറ്റ് വിതരണം പൂർത്തിയാക്കിയ വേളയിൽ ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.