മനാമ: എം.എം ടീം ‘മലയാളി മനസ്സ്’ സാം അടൂരിന്റെ കുടുംബത്തിന് സഹായ ധനം കൈമാറി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നമ്മളെ വിട്ട് പിരിഞ്ഞു പോയ, സജീവ ജീവകാരുണ്യ പ്രവര്‍ത്തകനായ സാം അടൂരിനോടുള്ള എളിയ കടമ നിറവേറ്റാന്‍ സാധിച്ചുവെന്ന് എം.എം ടീം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 51000 രൂപയുടെ ധനസഹായമാണ് സാം അടൂരിന്റെ കുടുംബത്തിന് കൈമാറിയത്.
കോവിഡ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയിലും ഈ നല്ല കാര്യത്തിന് വേണ്ടി സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും എംഎം ടീമിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നുവെന്ന് പ്രസിഡിന്റ് മോഹന്‍ദാസ്, ജനറല്‍ സക്രട്ടറി അനിരുദ്ധന്‍, ചാരിറ്റി കണ്‍വീനര്‍ സിജോ ജോസ് എന്നിവര്‍ അറിയിച്ചു. 20 വര്‍ഷത്തിലേറെയായി പ്രവാസികള്‍ക്കിടയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് സാം. കോവിഡ് ബാധിച്ചു ജൂണില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് വരെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നു.