മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷന്റെ സജീവ പ്രവർത്തകനും ഹരിപ്പാട് കാരിച്ചാൽ നിവാസിയുമായ അജീന്ദ്രൻ (52വയസ്സ് ) കോവിഡ് ബാധിച്ചു ഇന്ന് രാവിലെ സിത്ര കൊറോണ ചികിത്സ കേന്ദ്രത്തിൽ വെച്ച് നിര്യാതനായി. കഴിഞ്ഞ 9 വർഷമായി ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. 15 ദിവസത്തോളം ആയി ചികിത്സയിലായിരുന്നു. ഒരാഴ്ചയായി അസുഖം മൂർച്ഛിച്ചു വെന്റിലേറ്ററിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മരണവിവരം അറിയിച്ചത്.
ഭാര്യ ഗിരിജ, മക്കൾ അജിത്, അരുൺ എന്നിവർ അടങ്ങുതാണ് കുടുംബം.
സഹോദരൻ ഹരിദാസ് ബഹറിനിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻറെ അംഗം ആണ്.
ആലപ്പുഴ പ്രവാസി അസോസിയേഷൻ സജീവ പ്രവർത്തകൻ ആയിരുന്ന അജീൻറൺന്റെ നിര്യാണത്തിൽ അസോസിയേഷൻ അടിയന്തിര യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. വീഡിയോ കോൺഫെറൻസ് വഴി കൂടിയ യോഗത്തിൽ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫ് അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി അനുശോചന പ്രമേയം അവതരിപ്പിച്ചു . സജി കലവൂർ, ഹാരിസ് വണ്ടാനം, ജോർജ് അമ്പലപ്പുഴ, സീന അൻവർ, ജോയ് ചേർത്തല, വിജയലക്ഷ്മി രവി, സുൾഫിക്കർ ആലപ്പുഴ, പ്രവീൺ മാവേലിക്കര, അനിൽ കായംകുളം, ശ്രീജിത്ത് ആലപ്പുഴ, അനീഷ് മാളികമുക്ക്, മിഥുൻ ഹരിപ്പാട്, എന്നിവർ അനുശോചന പ്രസംഗം നടത്തി
അദ്ദേഹത്തിന്റെ കുടുംബത്തെ നേരിട്ട് അനുശോചനം അറിയിക്കുന്നതിനായി ജയലാൽ ചിങ്ങോലിയെ യോഗം ചുമതലപ്പെടുത്തി.