മനാമ: ഇത്തവണ ബഹ്‌റൈന്‍ കടന്നുപോയത് 118 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂലൈ മാസത്തിലൂടെ. മിനിസ്ട്രി ഓഫ് ട്രാന്‍സ്പോട്ടേഷന്‍ ആന്റ് ടെലികമ്യൂണിക്കേഷന്‍സ് മീറ്ററോളജിക്കല്‍ ഡയറക്ട്രേറ്റാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയം ഇന്നലെ പുറത്തുവിട്ട പ്രതിമാസ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 1902ന് ശേഷമുള്ള ഏറ്റവും താപനില കൂടിയ ജൂലൈ മാസമായി കഴിഞ്ഞ മാസത്തെ രേഖപ്പെടുത്തി.
ഈ ജൂലൈയിലെ ശരാശരി താപനില 36.9 ഡിഗ്രി ആണ്. 1902ന് ശേഷം രേഖപ്പെടുത്തുന്ന ഉയര്‍ന്ന ശരാശരി താപനിലയാണിത്. കഴിഞ്ഞ മാസം 23 ദിവസമാണ് രാജ്യത്ത് 40 ഡിഗ്രി താപനില അനുഭവപ്പെട്ടത്. ജൂലൈ 5ന് ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (ബിഐസി) ഏറ്റവും ഉയര്‍ന്ന താപനില 47.6 ഡിഗ്രി ആയിരുന്നു, അതേ ദിവസം തന്നെ ദുറാത്ത് അല്‍ ബഹ്‌റൈന്‍ 47.2 സി രേഖപ്പെടുത്തി.
ജൂലൈ 12ന് ബഹ്റൈന്‍ അന്താര്ഷ്ട്ര വിമാനത്താവളത്തില്‍ 45.5 ഡിഗ്രി ആയിരുന്നു ഏറ്റവും ഉയര്‍ന്ന താപനില. 33.6 ഡിഗ്രിയാണ് മാസത്തിലെ ശരാശരി കുറഞ്ഞ താപനില. ഇത് 1946ന് ശേഷമുള്ള ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയായി ഇത് രേഖപ്പെടുത്തി.