മനാമ: കോവിഡ് കാലത്ത് ബഹ്റൈനില്‍ വിവാഹ മോചന കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. നിസാര പ്രശ്‌നങ്ങളാണ് വേര്‍പിരിയലിന് കാരണമാകുന്നതെന്ന് അഭിഷാകരെ ഉദ്ധരിച്ച് ഗള്‍ഫ് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷത്തിന്റെ രുചിയുടെ പേരിലും, ടെലിവിഷന്‍ പരിപാടികളുടെ കാര്യത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങിയ നിസാര കാരണങ്ങള്‍ക്ക് വിവാഹ മോചനം ആവശ്യപ്പെട്ട് ചിലര്‍ അഭിഭാഷകരെ സമീപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കോവിഡ്-19തിനാല്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരുന്നത് പ്രശനങ്ങള്‍ രൂക്ഷമാകാന്‍ ഇടയാക്കുന്നുവെന്നാണ് സൂചന. കൂടാതെ വൈറസ് വ്യാപനത്താല്‍ വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരുന്നതും ദമ്പതികളില്‍ മാനസിക അകലത്തിന് കാരണമാകുന്നു എന്ന് അഭിഭാഷകര്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏകദേശം 40തിലധികം പേരാണ് രാജ്യത്ത് ദിനം പ്രതി വിവാഹ മോചനത്തിനായി അപേക്ഷിക്കുന്നത്.