മനാമ: അത്യാധുനിക സജ്ജീകരങ്ങളോടെ പുതിയ യുദ്ധക്കപ്പല്‍ സ്വന്തമാക്കി ബഹ്‌റൈന്‍ നേവി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയറോസ്‌പേസ് കമ്പനിയാണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത് (British BAE Systems Company). നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം പോട്‌സ്മിത്തിലെ നേവല്‍ ബേസില്‍ നിന്ന് കപ്പല്‍ ബഹ്‌റൈനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബ്രിട്ടനിലെ ബഹ്‌റൈന്‍ അംബാസിഡര്‍ ഷെയ്ഖ് ഫവാസ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങിലാണ് കപ്പല്‍ കൈമാറിയിരിക്കുന്നത്.
ആര്‍ബിഎന്‍സ് അല്‍-സുബാറ എന്നാണ് യുദ്ധക്കപ്പലിന് പേരിട്ടിരിക്കുന്നത്. പെട്രോളിംഗിനായിട്ടാണ് പുതിയ കപ്പല്‍ ഉപയോഗിക്കുകയെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അത്യാധുനി സജ്ജീകരണങ്ങളോടെയുള്ള കപ്പല്‍ ബഹ്‌റൈന്‍ നേവിക്ക് മുതല്‍ക്കൂട്ടാവും. സൈനിക പരിശീലനത്തിനും പുതിയ കപ്പല്‍ ഉപയോഗിക്കും.
കപ്പല്‍ കൈമാറ്റ ചടങ്ങിലെ ചിത്രങ്ങള്‍ കാണാം.