തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,211 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 292 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 170 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 139 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 110 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 106 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 78 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 69 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 56 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 54 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 41 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 30 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 25 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 24 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 17 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ആഗസ്റ്റ് 4ന് മരണമടഞ്ഞ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ ഖാദർ (67), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 108 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 78 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1026 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 103 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 281 പേർക്കും, മലപ്പുറം ജില്ലയിലെ 145 പേർക്കും, കോട്ടയം ജില്ലയിലെ 115 പേർക്കും, ആലപ്പുഴ ജില്ലയിലെ 99 പേർക്കും, കൊല്ലം ജില്ലയിലെ 88 പേർക്കും, കോഴിക്കോട് ജില്ലയിലെ 56 പേർക്കും, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ 49 പേർക്ക് വീതവും, എറണാകുളം ജില്ലയിലെ 48 പേർക്കും, കണ്ണൂർ ജില്ലയിലെ 28 പേർക്കും, വയനാട് ജില്ലയിലെ 24 പേർക്കും, തൃശൂർ ജില്ലയിലെ 17 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, പത്തനംതിട്ട ജില്ലയിലെ 13 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
27 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിലെ 5, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, തിരുവനന്തപുരം ജില്ലയിലെ 3, പാലക്കാട്, കണ്ണൂർ ജില്ലകളിലെ 2 വീതവും, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
മലപ്പുറം ജില്ലയിലെ ഒരു എയർ ക്രൂവിനും, കണ്ണൂർ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎൻഎച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയിൽ നിന്നുള്ള 138 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 116 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 115 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 109 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 101 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 80 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 57 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 56 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 48 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 43 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 35 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 31 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 30 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 11 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,836 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,37,615 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 11,742 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1278 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,745 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 9,84,208 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4989 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,37,683 സാമ്പിളുകൾ ശേഖരിച്ചതിൽ 1193 പേരുടെ ഫലം വരാനുണ്ട്.
ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ഉദയംപേരൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 10), മുളവുകാട് (1, 15), കുഴുപ്പിള്ളി (6, 11), ഐകരനാട് (1), മുഴവന്നൂർ (3, 4 , 8), പുലിപ്പാറ (സബ് വാർഡ് 18), അയ്യംപുഴ (9), പാറക്കടവ് (സബ് വാർഡ് 5), പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി (15), തൃത്താല (6), മാതൂർ (15), കണ്ണാടി (10), തച്ചനാട്ടുകര (6), കോട്ടായി (3), നെന്മാറ (19), എരുത്തേമ്പതി (13), തൃശൂർ ജില്ലയിലെ വരന്തറപ്പള്ളി (22), മതിലകം (10), പറളം (1, 8, 9, 12), പരിയാരം (4, 5), ചേലക്കര (7, 8), കോഴിക്കോട് ജില്ലയിലെ കോട്ടൂർ (12), കട്ടിപ്പാറ (2, 3, 4, 7, 8,), കൂത്താളി (5), പുതുപ്പാടി (16), കായണ (3), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (4), ഏറത്ത് (6, 8), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (16), കുമളി (7, 8, 9, 12), മലപ്പുറം ജില്ലയിലെ നിറമരുതൂർ (16, 17), കോട്ടക്കൽ മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും ), കൊല്ലം ജില്ലയിലെ നിലമേൽ (1, 2, 13), വയനാട് ജില്ലയിലെ മുള്ളൻകൊല്ലി (18, 33) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നെടുമ്പാശേരി (സബ് വാർഡ് 15), ചേന്ദമംഗലം (വാർഡ് 9), ആലങ്ങാട് (11, 14, 15), മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), പള്ളിക്കൽ (എല്ലാ വാർഡുകളും), പുളിക്കൽ (എല്ലാ വാർഡുകളും), കൊല്ലം ജില്ലയിലെ ഇട്ടിവ (2, 4, 5, 12, 20), തൃശൂർ ജില്ലയിലെ വരവൂർ (2) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 524 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.