bahrainvartha-official-logo
Search
Close this search box.

ഇരുനൂറോളം കുട്ടികൾക്ക് ആദരവുമായി ഐമാക് ബഹ്‌റൈൻ ഒമ്പതാം വാർഷികാഘോഷവും അവാർഡ് വിതരണവും; ലാൽസന്റെ ചികിത്സാ ഫണ്ടിലേക്ക് ധനസഹായം കൈമാറി

4

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ നൃത്ത സംഗീത കലാകേന്ദ്രമായ ഇന്ത്യൻ മ്യൂസിക് ആർട്സ് സെന്റർ (IMAC )ന്റെ ഒമ്പതാം വാർഷികവും അവാർഡ് വിതരണവും ആദിലിയ ബാങ് സായ് തായ് ഹോട്ടലിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ തരംഗ്, കെ സി എ ടാലന്റ്, ബി കെ എസ് ബാലകലോത്സവം എന്നി മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡ് നൽകി ആദരിച്ചു.

കലാതിലകം നക്ഷത്രരാജ്, കലാപ്രതിഭ ശൗര്യ മനോജ്‌, നാട്യരത്ന രാഖി രാകേഷ്, ഗ്രുപ്പ് ചാമ്പ്യൻ നാവാതേജ് ഗിരീഷ് എന്നിവർക്ക് മെമന്റോയും സെര്ടിഫികറ്റും നൽകി.


പത്രപ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ സോമൻ ബേബി മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ ഡിലൈറ്റ് ഡയറക്ടർ തോമസ് റോച്, മൈക്രോ സെന്റർ ഗ്രൂപ്പ്‌ ജനറൽ മാനേജർ ആർ.ഡി രഞ്ജൻ, ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സിംസ് പ്രസിഡണ്ട്‌ പോൾ ഉറവത്ത്, പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കര എന്നിവർ സംബന്ധിച്ചു. അതിഥികൾക്ക് മെമന്റോ നൽകി ആദരിച്ചു.

ബഹ്‌റൈൻ പ്രവാസി ആയിരുന്ന കാൻസർ ബാധിതനായ തൃശൂർ പുള്ളു സ്വദേശി ലാൽസന്റെ ചികിത്സാ സഹായം Rs 50,000/ ചടങ്ങിൽ വച്ച് IMAC Chairman Mr. Francis Kaitharath കൈമാറി.
ബഹ്‌റൈൻ പ്രതിഭ പ്രസിഡണ്ട്‌ മഹേഷ്‌, സീനിയർ നേതാവ് സി വി നാരായണൻ, പാൻ പ്രസിഡണ്ട്‌ പൗലോസ് പള്ളിപ്പാടൻ, ഡോ .ബാബു രാമചന്ദ്രൻ, ഇ കെ പ്രദിപൻ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഫെഡ് പ്രസിഡന്റ്‌ രമേഷ്, ജയശങ്കർ തുടങ്ങി വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കളും കുടുംബാഗങ്ങളും പങ്കെടുത്തു.

മലബാർ ഗോൾഡ് നൽകിയ ഗിഫ്റ്റ് വൗച്ചർ സമ്മങ്ങങ്ങളായി വിതരണം നൽകി.

ഐമാക് അധ്യാപകരായ പ്രശാന്ത് കെ, കലാമണ്ഡലം ആവണി അർജുൻ, സ്വാതി കൃഷ്ണ, ഷിബു , അജന്ത രാജു, ജോസഫ് .പി .കെ, ജോഷി മാത്യു, പുഷ്പ്പ മേനോൻ, ഷിജു, അനു സുനിൽ എന്നിവരുടെ ശിക്ഷണത്തിൽ ഇരുന്നൂറോളം കുട്ടികൾ സിനിമാറ്റിക്, കഥക്, നാടോടി നൃത്തം, ഗാനമേള, ഇൻസ്ട്രുമെന്റൽ മ്യൂസിക് ശാസ്ത്രീയ നൃത്തം എന്നിവയും പയ്യന്നൂർ സഹൃദയവേദി നാടൻ പാട്ട് സംഘം നാടൻ പാട്ടും അരങ്ങേറി. സാരംഗി ശശിധരൻ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!