bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പലിശ വിരുദ്ധ ജനകീയ സമിതി പ്രവർത്തനങ്ങൾ വിപുലീകരിക്കും

Blade-Mafia-Full

മനാമ: ബഹ്‌റൈനിലെ പലിശവിരുദ്ധ ജനകീയ സമിതി പ്രവർത്തങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചും ബ്ഹ്റിനിലെ മറ്റ് സാംസ്കാരിക-രാഷ്ട്രീയ സംഘടനകളുമായി സഹകരിച്ചും ബോധവത്കരണ പരിപാടികൾ നടത്തും. ബഹ്‌റൈനിൽ വീണ്ടും വർദ്ധിച്ചു വരുന്ന ആത്മഹത്യയുമായുടെ പുറകിൽ വട്ടിപ്പലിശയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണെന്നത് ഏവർക്കും മനസിലായ കാര്യമാണ്.

ബിസിനസ്സ് നഷ്ടം, ജോലി നഷ്ടം, രോഗം, മക്കളുടെ കല്യാണം തുടങ്ങിയ നിർബന്ധിത സാഹചര്യങ്ങൾ മൂലമാണ് പലരും പലിശക്കാരുടെ കെണിയിൽ വീഴുന്നത്. എന്നാൽ സാമ്പത്തിക അച്ചടക്കമില്ലായ്മയും ധാർമിക – സദാചാര ബോധമില്ലാത്ത ജീവിതം കാരണവും പലിശകെണിയിൽ പെടുന്നവരും ഒട്ടും കുറവല്ല എന്ന് സമിതിക്ക് മുന്നിൽ വരുന്ന കേസുകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. പലിശയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽ ഇതിനകം സമിതിക്ക് പരിഹാരം കാണാൻ സാധിച്ചിട്ടുണ്ട് എന്നത് ചാരിതാർഥ്യം പകരുന്നതാണ്. അടുത്തിടെ സമിതി ഏറ്റെടുത്ത പ്രശ്നങ്ങളിൽ പാസ്പോർട്ട് വാങ്ങി വെച്ച് കാശ് പലിശയ്ക്ക് നല്കിയവർ യാതൊരു ഉപാധികളും കൂടാതെ തന്നെ അത്ഇരകൾക്ക് തിരിച്ച് നല്കുകയുണ്ടായിട്ടുണ്ട്. മറ്റൊരാളുടെ പാസ്പോർട്ട് കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെന്നും അത് നിയമത്തിന് മുന്നിൽ എത്തിയാൽ ശിക്ഷ ഉറപ്പാണെന്നും എല്ലാവരും മനസ്സിലാക്കുക. ഫിബ്രവരി, മാർച്ച് മാസങ്ങളിമായി പലിശയ്ക്കെതിരെയുള്ള സ്കിറ്റുകളും സെമിനാറുകളും സംഘടിപ്പിക്കും. ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് തൊഴിലാളികളുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച വടകരയിൽ നടന്ന പ്രവാസി കമ്മീഷൻ അദാലത്തിൽ പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തങ്ങൾ ചെയർമാൻ ജമാൽ ഇരിങ്ങൽ വിശദീകരിചച്ചു. കമ്മീഷൻ അംഗം സുബൈർ കണ്ണൂർ നിലവിൽ സമിതിയുടെ ഉപദേശക സമിതി അംഗവും ആണ്. ഇത് വരെ സ്തുത്യർഹമായ സഹകരണമാണ് കേരള പ്രവാസി കംമീഷന്റെ ഭാഗത്ത് നിന്നും സമിതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബഹറിനിൽ വട്ടിപലിശ ഇടപാട് നടത്തുകയും ചെയ്യുകയും ഇരകളെ പീഡിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ
നാട്ടിലും നടപടികൾ ശക്തമാക്കണമെന്ന് കംമീഷനെ അറിയിക്കുകയും സാദ്യമാവുന്ന
കാര്യങ്ങൾ കംമീഷൻ ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

സമിതിയുടെ പ്രവർത്തങ്ങളിൽ സഹകരിക്കാൻ താല്പര്യമുള്ളവർക്കും വട്ടിപലിശയുമായി ബന്ധപ്പെട്ട് കെണിയിൽ അകപ്പെട്ട ഇരകൾക്കും 38459422, 33882835, 35576164 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. നിർവാഹക സമിതി യോഗത്തിൽ ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ദിജീഷ് സ്വാഗതവും നാസർ മഞ്ചേരി നന്ദിയും പറഞ്ഞു. എ.സി.എ.ബക്കർ, മനോജ് വടകര, നിസാർ കൊല്ലം, ഒ.എം.അശോകൻ, രാജൻ പയ്യോളി തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!