മനാമ: ഇറാനിൽ നിന്നും ഷാർജ വഴി ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 6 ബഹ്‌റൈൻ പൗരന്മാർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് 23 കേസുകൾ രജിസ്റ്റർ ചെയ്തു.
ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് രാജ്യം മുൻഗണന നൽകുന്നതെന്നും കൊറോണ വൈറസ് ബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗ ബാധിതരായ 4 പുരുഷന്മാരെയും 2 സ്ത്രീകളെയും സൽമാനിയയിലെ ഇബ്രാഹിം ഖലീൽ കനൂ കമ്മ്യൂണിറ്റി മെഡിക്കൽ സെന്ററിലേക്ക് മാറ്റും. രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്ന എല്ലാ വ്യക്തികൾക്കും മുൻകരുതലുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നല്ലാത്ത വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.