സൗദിയില്‍ ഇന്ന് നഴ്സ് ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു

ജിദ്ദ: സൗദിയില്‍ ഇന്ന് നഴ്സ് ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോര്‍ജ് ഭവന്‍ പുത്തന്‍വീട്ടില്‍ സൂസന്‍ ജോര്‍ജ് (38), ചേലേമ്പ്ര ഐക്കരപ്പടി സ്വദേശി കാഞ്ഞിരത്തിങ്കല്‍ അഹമ്മദ് ബഷീര്‍ (പാക് ബഷീര്‍ 61), പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി കളത്തിങ്ങല്‍ മുഹമ്മദ് ബഷീര്‍ കോടാലി (49) എന്നിവരാണ് മരിച്ചത്.

സൂസന്‍ ജോര്‍ജ് വെള്ളിഴാഴ്ച രാത്രി ജിദ്ദ കിങ് അബ്ദുല്‍അസീസ് ആശുപത്രിയിലാണ് മരണപ്പെട്ടത്. ഇവര്‍ 12 വര്‍ഷത്തോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: ജോര്‍ജ് കുട്ടി, മാതാവ്: മറിയാമ്മ, ഭര്‍ത്താവ്: ബിനു (ദുബൈ), മകള്‍: ഷെറിന്‍.

അഹമ്മദ് ബഷീര്‍ 10 ദിവസങ്ങളായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 35 വര്‍ഷത്തോളമായി സൗദിയില്‍ തൊഴിലെടുക്കുകയാരുന്നു. പിതാവ്: പാക് മുഹമ്മദ്, മാതാവ്: ആയിഷ ബീവി, ഭാര്യ: ഷാഹിന, മക്കള്‍: ഫവാസ്, ഫാസില്‍ (യു.കെ), ശബ്ന, ഷിമില. മരുമകന്‍: മന്‍സൂര്‍ (റിയാദ്), സഹോദരങ്ങള്‍: സൈഫുദ്ധീന്‍, മെഹബൂബ് (ഇരുവരും ജിദ്ദ), റംലത്ത്, ഹഫ്സ, നജ്മ, സീനത്ത്, മെഹറുന്നിസ.

ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് രണ്ടാഴ്ച്ചയായി ചികിത്സയിലിരിക്കെയാണ് മുഹമ്മദ് ബഷീര്‍ മരണപ്പെടുന്നത്. ജിദ്ദയിലെ ബവാദിയില്‍ സോഫ നിര്‍മ്മാണ തൊഴിലാളിയായ ഇദ്ദേഹം 20 വര്‍ഷത്തിലധികമായി പ്രവാസ ജീവിതം നയിക്കുന്നു. പിതാവ്: പരേതനായ വീരാന്‍കുട്ടി, മാതാവ്: ഖദീജ, ഭാര്യ: സലീന, മക്കള്‍: മുഹമ്മദ് ഷബീര്‍, മുഹമ്മദ് തബ്ഷീര്‍, ഫൈഹ ഫാത്തിമ, സഹോദരങ്ങള്‍: നാസര്‍, മുഹമ്മദ്. ഷാഹിദ, ബുഷ്‌റ.