ബഹ്‌റൈന്‍ കാലാവസ്ഥ; ഞായറാഴ്ച്ച താപനിലയില്‍ വര്‍ദ്ധനവുണ്ടയേക്കും

മനാമ: ബഹ്‌റൈനില്‍ ഞായറാഴ്ച്ച(ആഗസ്റ്റ് 2) താപനില ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം. ചൂടേറിയതും ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കുമെന്ന് ബഹ്‌റൈന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം( The Meteorological Directorate at the Ministry of Transportation and Telecommunicatiosn) വ്യക്തമാക്കുന്നു.

പരമാവധി 44 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 33 ഡിഗ്രി സെല്‍ഷ്യസും താപനില ഉണ്ടായിരിക്കും. 85 ശതമാനം പരമാവധി ഈര്‍പ്പം(humidity) കുറഞ്ഞത് 30ശതമാനം ഈര്‍പ്പവും പ്രതീക്ഷിക്കാം. പുലര്‍ച്ചെ 5.04നാണ് സൂര്യോദയം, വൈകീട്ട് 6.23ന് അസ്തമയം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.bahrainweather.gov.bh എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.