ത്യാഗത്തിന്റെ ബലിപെരുന്നാള്‍ സ്മരണയുമായി ബികെഎസ്എഫ് ഓണ്‍ലൈന്‍ സംഗമം

മനാമ: ഓണ്‍ലൈന്‍ പെരുന്നാള്‍ സംഗമം നടത്തി ബഹ്‌റൈന്‍ കേരളാ സോഷ്യല്‍ ഫോറം. ഇന്നലെ വൈകീട്ട് ആറിനായിരുന്നു പരിപാടി. മുന്‍ സമാജം പ്രസിഡന്റും ഐസിആര്‍എഫ് ചെയര്‍മാനുമായിരുന്ന ജോണ്‍ ഐപ്പ് പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ച സംഗമത്തില്‍ ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

സോമന്‍ ബേബി, സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അമ്പലായി, ഡോ ജോര്‍ജ് മാത്യു. നാസര്‍ മഞ്ചേരി, ജലാല്‍, ജ്യോതി മേനോന്‍, അന്‍വര്‍ ശൂരനാട് സുനില്‍ ബാബു, നജീബ് കടലായി, ജലീല്‍ അബ്ദുള്ള, നിസാര്‍ ഉസ്മാന്‍, ഓ കെ കാസിം, അമല്‍ ദേവ്, നിസാര്‍ കൊല്ലത്ത്, മണികുട്ടന്‍, അന്‍വര്‍ കണ്ണൂര്‍, ഗംഗന്‍, സത്താര്‍, ബഷീര്‍ കുമരനെല്ലൂര്‍, അജയഘോഷ്, നൗഫല്‍ അബൂബകര്‍, മന്‍സൂര്‍, സലീം നമ്പ്ര അമീന്‍ വെളിയങ്കോട്, മൊയ്തീന്‍ പയ്യോളി അന്‍വര്‍ ശൂരനാട്, ഷിബു ചെറുതിരുത്തി, ശ്രീജ ശ്രീധരന്‍, റാഷിദ് കണ്ണങ്കോട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഹാരിസ് പഴയങ്ങാടി സ്വാഗതം പറഞ്ഞു കാസിം പാടത്തകായില്‍ നന്ദിയും സൂം നിയന്ത്രണവും നടത്തി. തുടര്‍ന്ന് മുസ്തഫ അസീലും ലത്തീഫ് മരക്കാട്ടും നവാസും നയിച്ച ഓണ്‍ലൈന്‍ ഇശല്‍ സന്ധ്യ വ്യത്യസ്ഥ അനുഭവം സമ്മാനിച്ചു.