ഫീനാ ഖൈര്‍ പദ്ധതിയുടെ ഭാഗമായി തൊഴിലാളികള്‍ക്ക് ബികെഎസ്എഫിന്റെ നേതൃത്വത്തില്‍ ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു

മനാമ: ഫീനാ ഖൈര്‍ പദ്ധതിയുടെ ഭാഗമായി പ്രവാസി തൊഴിലാളികള്‍ക്ക് ബികെഎസ്എഫിന്റെ നേതൃത്വത്തില്‍ ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് മുഖേനെ സമര്‍പ്പിച്ച ഫീനാ ഖേര്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള അത്യാവശ്യ ഭക്ഷണ കിറ്റുകള്‍ തൊഴിലാളികള്‍ക്ക് ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെല്‍പ്പ് ഡെസ്‌ക് ടീം ഭാരവാഹികള്‍ വിതരണം ചെയ്യുകയായിരുന്നു. കോവിഡ് മഹാവിപത്തിന്റെ മഹാമാരിയില്‍ കര്‍മ്മ സേവനങ്ങളുടെ ഭാഗമായിട്ടാണ് കിറ്റ് വിതരണമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വെള്ളി ശനി ദിവസങ്ങളില്‍ ബഹ്‌റൈനിലെ വിവിധ ക്യാമ്പുകളില്‍(മനാമ, കമ്മീസ്, സല്‍മാബാദ്, ഹമദ് ടൗണ്‍, ആലി) വിതരണം നടത്തിയത്. അര്‍ഹതപ്പെട്ടവരായ തൊഴിലാളികളെ കണ്ടെത്തിയാണ് സഹായമെത്തിച്ചത്. വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികള്‍ക്ക് വാരാന്ത്യദിനങ്ങളിലും അത്യാവശ്യഘട്ടത്തിലും കര്‍മ്മ സേവനം തുടരുന്നതായിരികുമെന്ന് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം അറിയിച്ചു.