ബലിപെരുന്നാളിനോട് അനുബന്ധിച്ച് രാജകാരുണ്യം; ബഹ്‌റൈനില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയിലില്‍ കഴിയുന്നവര്‍ക്ക് ശിക്ഷാ ഇളവ് പ്രഖ്യാപിച്ചു

മനാമ: ബഹ്‌റൈനില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയിലില്‍ കഴിയുന്നവര്‍ക്ക് ശിക്ഷാ ഇളവ് പ്രഖ്യാപിച്ചു. ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഹിസ് റോയല്‍ ഹൈനസ് കിംഗ് ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫയാണ് ശിക്ഷയില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കോടതി വിധിച്ച ശിക്ഷയുടെ നിശ്ചിത ശതമാനം അനുഭവിച്ച് കഴിഞ്ഞവര്‍ക്ക് ഇതോടെ ജയില്‍ മോചനം സാധ്യമാകും. ബലിപെരുന്നാളിന് അനുബന്ധിച്ച് മാപ്പ് ലഭിക്കുന്നവര്‍ക്ക് സാമൂഹിക ജീവിതത്തിലേക്ക് തിരികെ വരാനുള്ള അവസരമാണിത്.

നേരത്തെ ബഹ്‌റൈന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് 269 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കിയിരുന്നു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് തടവിലായിരുന്ന ഇവരെ മാനുഷിക പരിഗണന നല്‍കിയാണ് മാപ്പ് നല്‍കാന്‍ തീരുമാനിച്ചത്. ബഹ്‌റൈന്‍ ഭരണാധികാരിയുടെ നടപടിക്ക് നന്ദിയറിയിച്ച് വിവിധ വ്യക്തികള്‍ രംഗത്ത് വന്നിട്ടുണ്ട്.