സൗദിയില്‍ മറ്റൊരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു

റിയാദ്: സൗദി അറേബ്യയില്‍ മറ്റൊരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. കൊല്ലം അഞ്ചാലുംമൂട് വെട്ടുവിള സ്വദേശി താനിമൂല വയലില്‍വീട് അഴകേശന്‍ (57) ആണ് മരിച്ചത്. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ രണ്ടാഴ്ചയായി ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ രണ്ടു ദിവസം മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

ബുറൈദയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ദറഇയയില്‍ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു അഴകേശന്‍. 35 വര്‍ഷമായി അദ്ദേഹം പ്രവാസ ജീവിതത്തിലായിരുന്നു. ഭാര്യ: ഉഷ, മക്കള്‍: അതീഷ്, അനീഷ്. സഹോദരന്‍ ശിവന്‍കുട്ടിയും ദറഇയയില്‍ ജോലി ചെയ്യുകയാണ്.