ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപ ബന്ധത്തിൽ കൂടുതല്‍ പ്രതീക്ഷ; ബഹ്റൈൻ വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

മനാമ: ഇന്ത്യയുമായി വ്യാപാര, നിക്ഷേപ ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബഹ്റൈന്‍ വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് സയാനി. ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തയുമായി നടന്ന കൂടിക്കായ്ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബഹ്റൈനും ഇന്ത്യയുമായി കാലങ്ങളായി നിലനില്‍ക്കുന്ന ദൃഡബന്ധത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. കൂടാതെ വിവിധ മേഖലകളിലെ സഹകരണവും, ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്തുന്നത് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ ബഹ്റൈന് പ്രത്യേക താത്പര്യമുള്ളതായും അദ്ദേഹം വ്യക്തമാക്കി. തനിക്ക് നല്‍കിയ സ്വീകരണത്തിന് അംബാസിഡര്‍ മന്ത്രിയോട് നന്ദി രേഖപ്പെടുത്തി.