ബഹ്‌റൈനിലെ അനധികൃത ടാക്‌സികള്‍ കോവിഡ് വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നതായി പരാതി, പരിശോധന ശക്തമാക്കാന്‍ സാധ്യത

മനാമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ അനധികൃത ടാക്‌സികള്‍ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുമെന്ന് സൂചന. എം.പിമാരും മുന്‍സിപ്പല്‍ കൗണ്‍സില്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ നടപടിയാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു കഴിഞ്ഞതായി ജിഡിഎൻ റിപ്പോർട്ട് ചെയ്യുന്നു. ബഹ്‌റൈനില്‍ നിരവധി പ്രവാസികള്‍ അനധികൃതമായി ടാക്‌സി ഓടിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ ‘കള്ള ടാക്‌സികള്‍’ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിട്ടുണ്ട്.

അനധികൃത ടാക്‌സി ഡ്രൈവര്‍മാര്‍ നിരക്ക് കുറച്ച് യാത്രക്കാരെ പിടിച്ചെടുക്കുകയാണെന്ന് കാണിച്ച് ടാക്‌സി ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ പാര്‍ലമെന്റില്‍ പരാതി നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണ് ഏറ്റവുമൊടുവില്‍ ‘കള്ള ടാക്‌സി’കള്‍ക്ക് വിനയായിരിക്കുന്നത്. പരിശോധന ശക്തമാക്കിയാല്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.