പ്രതിഭ റിഫ മേഖല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈന്‍ പ്രതിഭ റിഫ മേഖല ബിഡിഎഫ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മേഖല സെക്രട്ടറി നൗഷാദ് കട്ടിപ്പാറ സ്വാഗതം പറഞ്ഞ പരിപാടിയില്‍ രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു.

രക്തദാന ക്യാമ്പ് സുബൈര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. പ്രതിഭ ഹെല്‍പ്പ് ലൈന്‍ കണ്‍വീനര്‍ നൗഷാദ് പൂനൂര്‍ ആശംസയും അഷ്‌റഫ് മളി നന്ദിയും പറഞ്ഞു. മഹേഷ് കെവി, രഹിന ഷമേജ്, ഷമേജ്, അഷ്‌റഫ് മളി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നില്‍കി. പ്രതിഭയിലെ മറ്റു മുതിര്‍ന്ന നേതാക്കളും സന്നിഹിതരായിരുന്നു.