ലഹരി വസ്തുക്കള്‍ കടത്തിയ കാര്‍ നശിപ്പിക്കല്‍; ബഹ്‌റൈനി യുവാവിന് മൂന്ന് വര്‍ഷം തടവ്


മനാമ: ലഹരി വസ്തുക്കള്‍ കടത്തിയ കാര്‍ നശിപ്പിക്കാന്‍ ശ്രമിച്ച ബഹ്‌റൈനി യുവാവിന് മൂന്ന് വര്‍ഷം തടവ്. 34 വയസ്സ് പ്രായമുള്ള പ്രതിക്ക് ഒക്ടോബര്‍ 15നാണ് ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ സൂഹൃത്തിന്റെ വാഹനത്തില്‍ ലഹരി വസ്തുക്കള്‍ കടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഈ കാറാണ് പ്രതി കത്തിക്കാന്‍ ശ്രമിച്ചത്.

ജൂലൈ 17ന് ബഹ്‌റൈനിലെ അലൈയില്‍ വെച്ചാണ് സംഭവം നടന്നത്. തന്റെ ഇറാഖി സൂഹൃത്തുമായി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ അയാളുടെ വാഹനം പെട്രോള്‍ ഉപയോഗിച്ച് കത്തിക്കുകയായിരുന്നുവെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചിരുന്നു.