പാരീസില്‍ ചരിത്രാധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ബഹ്‌റൈന്‍

മനാമ: പാരീസില്‍ ചരിത്രാദ്ധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ബഹ്‌റൈന്‍. ഫ്രഞ്ച് ജനതയ്ക്ക് തീവ്രതവാദ പ്രവര്‍ത്തനങ്ങൾക്കെതിരെ പോരാടുനുള്ള എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതോടൊപ്പം കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാരീസിലെ കോണ്‍ഫ്‌ലാന്‍സ് സെന്റ് ഹോണറിനിലെ ഒരു സ്‌കൂളിന് സമീപം വെള്ളിയാഴ്ച വെകുന്നേരം അഞ്ച് മണിയോടെയാണ് ദാരുണ കൊലപാതകം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. കൊലയാളി പിന്നീട് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.