മെത്രാപ്പോലീത്ത ജോസഫ് മാര്‍ത്തോമായ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മാര്‍ത്തോമാ ഫ്രണ്ട്സ്

മനാമ: അന്തരിച്ച മാര്‍ത്തോമാ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ത്തോമായ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ബഹ്റൈന്‍ മാര്‍ത്തോമാ ഫ്രണ്ട്സ്. ഓണ്‍ലൈനില്‍ നടന്ന യോഗത്തില്‍ ബഹ്റൈന്‍ മാര്‍ത്തോമാ ഫ്രണ്ട്സ് വാട്‌സ്ആപ്പ് ഫേസ്ബുക് കൂട്ടായ്മയുടെ അഡ്മിന്മാരായ ജോ എം വര്‍ഗീസ്, വിന്‍സു കൂത്തപ്പള്ളി, ഫിലിപ്പ് തോമസ്, ഷെറി മാത്യൂസ്, ജെയ്‌സണ്‍ വി മാത്യു,ജോര്‍ജ് വര്‍ഗീസ്, പ്രിന്‍സ് ജോര്‍ജ് വര്‍ഗീസര്‍, ഷിജു ജോണ്‍, റിനു തോമസ് എന്നിവര്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

സമൂഹത്തില്‍ അനീയതിയ്‌ക്കെതിരെ ജോസഫ് മാര്‍ത്തോമാ നടത്തിയ ഇടപെടലുകളും ട്രാന്‍സ്ജെന്‍ഡേഴ്‌സിന്റെ പുനരധിവാസ പ്രവത്തനങ്ങളും ഓര്‍ക്കുകയും ചെയ്തു. ബഹ്റൈന്‍ പ്രവാസികളുമായി ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് യോഗം അഭിപ്രായപ്പെട്ടു.