രാജ്യത്തെ സ്വകാര്യ സ്‌കൂളുകളില്‍ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രാലയം

മനാമ: സ്വകാര്യ സ്‌കൂളുകളില്‍ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ വ്യക്തമായി പാലിക്കുന്നത് ഉറപ്പാക്കാനാണ് പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി ക്ലാസ്മുറികള്‍, ലാബുകള്‍, ടോയ്‌ലറ്റ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഓരുക്കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

സകൂളില്‍ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരുടെയും താപനില പരിശോധിക്കുക. അതോടൊപ്പം സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക്ക് ധരിക്കുകയും ചെയ്യുക. ആവശ്യമുള്ള സാഹചര്യങ്ങളില്‍ ക്ലാസ് മുറികളും സ്‌കൂള്‍ പരിസരങ്ങളും അണുവിമുക്തമാക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പ്രതിരോധ നടപടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.