ബഹ്‌റൈന്‍ പ്രാധാനമന്ത്രിയുടെ ഉപദേഷ്ടാവും ഇന്ത്യന്‍ അംബാസിഡറും കൂടിക്കാഴ്ച്ച നടത്തി

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ ഉപദേഷ്ടാവ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫയും ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ഇരുവരും രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തെ പറ്റി ചര്‍ച്ച നടത്തി. ബഹ്‌റൈനും ഇന്ത്യയും തമ്മില്‍ കൂടുതല്‍ മേഖലകളില്‍ സഹകരണം സാധ്യമാക്കണമെന്ന് ഇരുവരും പറഞ്ഞു.

ബഹ്‌റൈനും ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധത്തെ ഉപദേഷ്ടാവ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ പ്രശംസിച്ചു. അതോടൊപ്പം ഇരുരാജ്യങ്ങളും സാക്ഷ്യം വഹിച്ച പുരോഗമന നേട്ടങ്ങളെ പറ്റിയും അദ്ദേഹം സംസാരിച്ചു. കൂടാതെ പുതുതായി ഏല്‍പിക്കപ്പെട്ട ചുമതല ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആശംസിച്ചു. തനിക്ക് നല്‍കിയ സ്വീകരണത്തിന് അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.