bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ രോഗമുക്തരായവരുടെ എണ്ണം 65 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 62,212 പുതിയ കേസുകള്‍, 837 മരണം

kerala-coronavirus-covid19-120

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രോഗമുക്തരായവരുടെ എണ്ണം 65 ലക്ഷം കടന്നു. 65,24595 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 74 ലക്ഷം കടന്നെങ്കിലും 7,95,087 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 62,212 പുതിയ കേസുകളും 837 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 74,32,680, കൊവിഡ് മരണസംഖ്യ 1,12,998 ആയി.

ഇന്ത്യയിലെ കുറച്ച് ദിവസങ്ങളായി പ്രതിദിന രോഗബാധയും മരണനിരക്കും കുറഞ്ഞ് വരികയാണെന്നത് ആശ്വാസ വാര്‍ത്തയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 11,447 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 13,885 പേര്‍ രോഗമുക്തി നേടി. കര്‍ണാടകയില്‍ 7,542 പേര്‍ രോഗബാധിതരായപ്പോള്‍ 8,580 പേര്‍ക്ക് രോഗം ഭേദമായി. പശ്ചിമ ബംഗാളില്‍ ഇന്നലെ 3,771 പേര്‍ക്കും, ഡല്‍ഹിയില്‍ 3,432 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

അതേസമയം കേരളത്തില്‍ ഇന്നലെ 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 24 പേര്‍ കൂടി മരണപ്പെട്ടതോടെ കൊവിഡ് മരണസംഖ്യ 1113 ആയി ഉയര്‍ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!