പള്ളികളില്‍ ളുഹ്ര്‍ നമസ്‌കാരം പുനരാരംഭിക്കുന്നത് നവംബര്‍ എട്ടിലേക്ക് നീട്ടി

മനാമ: ബഹ്‌റൈനിലെ പള്ളികളില്‍ ളുഹ്ര്‍ നമസ്‌കാരം പുനരാരംഭിക്കുന്നത് നവംബര്‍ എട്ടിലേക്ക് നീട്ടി. നേരത്തെ നവംബര്‍ ഒന്ന് മുതല്‍ ളുഹ്ര്‍ നമസ്‌കാരത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത് നവംബര്‍ എട്ടിലേക്ക് നീട്ടിവെക്കാന്‍ നീതിന്യായ-ഇസ്‌ലാമിക കാര്യ-ഔഖാഫ് മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സുബ്ഹ് നമസ്‌കാരത്തിന് നീതിന്യായ-ഇസ്‌ലാമിക കാര്യ-ഔഖാഫ് മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഇത് വിജയിച്ച സാഹചര്യത്തിലാണ് ളുഹ്ര്‍ നമസ്‌കാരത്തിന് അനുമതി നല്‍കാന്‍ തീരുമാനമായത്. ഇസ്‌ലാമിക കാര്യ സുപ്രീം കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരം ളുഹ്ര്‍ നമസ്‌കാരത്തിന് കൂടി അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചായിരിക്കണം പള്ളിയുടെ പ്രവര്‍ത്തനം.