മുഹറഖിന് സമീപമുണ്ടായ അപകടത്തില്‍ കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു

 

മനാമ: മുഹറഖിന് സമീപമുണ്ടായ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു. 33കാരനായ ഏഷ്യക്കാരനാണ് അപകടത്തില്‍ മരിച്ചത്. ഇയാളുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം പുറത്തുവിട്ടിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.