bahrainvartha-official-logo
Search
Close this search box.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച റസ്റ്റോറൻ്റ്-കോഫി ഷോപ്പുകള്‍ക്കെതിരെ നടപടി

COVID

മനാമ: കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ച നിരവധി റസ്‌റ്റോറന്റുകള്‍ക്കെതിരെയും കോഫി ഷോപ്പുകള്‍ക്കെതിരെയും നടപടി സ്വീകരിച്ച് ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ്. നിയമലംഘനം വ്യക്തമായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ഉത്തരവായിട്ടുണ്ട്. മഹാമാരിയുടെ വ്യാപനം തടയുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ 45 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. സ്വദേശികളും രാജ്യത്ത് താമസിക്കുന്ന മറ്റുള്ളവരും കോവിഡ് ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ കാണിച്ച ജാഗ്രതയാണ് രോഗബാധ നിരക്കില്‍ ഗണ്യമായ കുറവിന് കാരണമായിരിക്കുന്നതെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അഭിപ്രായപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച്ചയാണ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!