ലോക ഹൃദയ ദിനം; ഗുദൈബിയ വളണ്ടിയര്‍ ഗ്രൂപ്പ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വളണ്ടിയേഴ്‌സ് ഗുദൈബിയ ആസ്റ്റര്‍ ക്ലിനിക്കുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റര്‍ ക്ലിനിക്ക് ഗുദൈബിയ, സനദ് എന്നീ ബ്രാഞ്ചുകളിലായിരുന്നു ക്യാംപ്. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരും ക്യാമ്പില്‍ പങ്കെടുത്തു. കോവിഡ്-19 സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തില്‍ സംഘടിപ്പിച്ച പരിപാടി വന്‍ വിജയകരമായിരുന്നു.

പാവപ്പെട്ട ഒട്ടേറെ പേര്‍ക്ക് മെഡിക്കല്‍ സഹായം ചെയ്യാന്‍ പരിപാടിയിലൂടെ സാധിച്ചു. ജനറല്‍, ഗൈനക്കോളജി, ദന്തല്‍ വിഭാഗ , ഇ. സി. ജി, പ്രഷര്‍, ഷുഗര്‍ ചെക്കിംഗ് തുടങ്ങി സേവനങ്ങള്‍ ക്യാമ്പിലൂടെ ഉപയോഗപ്പെടുത്തി.