ബികെഎസ്എഫ് – ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക്-2020 ന് സമാപനം; സഹായമെത്തിച്ചത് നിരവധി തൊഴിലാളികൾക്ക്

മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെയും ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഹെൽപ്പ് ആന്റ് ഡ്രിങ്ക്-2020 പരിപാടിക്ക് സമാപനം. തൊഴിലാളികളുടെ ആരോ​ഗ്യ ക്ഷേമത്തിന് പ്രത്യേക പരി​ഗണന നൽകിയാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. പദ്ധതിയുടെ ഭാ​ഗമായി നിരവധി തൊഴിലാളികളുടെ ജോലി സ്ഥലങ്ങളിൽ നേരിട്ടെത്തി പഴവർഗങ്ങളും കുടിവെള്ളവും വിതരണം ചെയ്തിരുന്നു.

എസ്എംഎസ് കമ്പനിയുടെ മുൻ ഐ സി അർ എഫ് ചെയർമാനും മുൻ കേരളീയ സമാജം പ്രസിഡന്റുമായിരുന്ന ജോൺ ഐപ്പാണ് ഈ വർഷത്തെ സേവന പരിപാടിയുടെ സമാപന ഉൽഘാടനം നിർവഹിച്ചത്. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിന്റെ സ്വാഗതത്തോടെ ആരംഭിച്ച ചടങ്ങിൽ ബഷീർ അമ്പലായി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൺവീനർ ഹാരിസ് പഴയങ്ങാടി ആശംസകളർപ്പിച്ചു.

ഹെൽപ്പ് ആന്റ് ഡ്രിങ്ക്-2020 കൺവീനറായ അജീഷ് കെ.വി.യുടെ നേതൃത്വത്തിൽ നടന്നിരുന്ന പ്രവർത്തനങ്ങൾക്ക് ടീം അംഗങ്ങളായ അൻവർ കണ്ണൂർ, കാസിം പാടത്തെകായലിൽ, മൂസ്സഹാജി, മൊയ്തീൻ ഹാജി, മൺസൂർ, ലെത്തീഫ് മരക്കാട്ട്, സെലീം കണ്ണൂർ, ഷാജി തിരൂർ, മുസ്തഫ കുന്നുമ്മൽ, അൻവർ ശൂരനാട്, നൗഷാദ് പൂനൂർ, മണിക്കുട്ടൻ, ഗംഗൻ, സത്യൻ പേരാമ്പ്ര, നെജീബ് കണ്ണൂർ, ബാലൻ, പ്രിൻസ് ഖാലിദ് എന്നിവർ നേതൃത്വം നൽകി. ബികെഎസ്എഫിന്റെ എല്ലാ സഹകരണങ്ങൾക്കും എസ്എംഎസ് മേധാവി ശ്രീ ബൈജു നന്ദി അർപ്പിച്ചു