അനധീകൃതമായി വീട്ടില്‍ ശീശാ കഫേ പ്രവര്‍ത്തിപ്പിച്ചയാള്‍ക്കെതിരെ നിയമനടപടി

മനാമ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വീട്ടില്‍ ശീശാ കഫേ പ്രവര്‍ത്തിപ്പിച്ചയാള്‍ക്കെതിരെ നിയമനടപടി. ഒരേ സമയത്ത് 10ലധികം പേര്‍ക്ക് പ്രവേശനം നല്‍കുകയും പെര്‍മിറ്റ് ഇല്ലാതെ ശീശാ കഫേ സേവനങ്ങള്‍ നല്‍കുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.

സ്വന്തം വീടിനോട് ചേര്‍ന്ന സ്ഥലത്ത് അറ്റകുറ്റ പണികള്‍ നടത്തി പ്രതി കഫേയായിക്കി മാറ്റുകയായിരുന്നു. സ്ഥാപനത്തിന് അംഗീകൃത ലൈസന്‍സുണ്ടായിരുന്നില്ല. പൊതുജനരാഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പും പബ്ലിക് പ്രോസിക്യുഷനും നേരത്തെ വ്യക്തമാക്കിയിരുന്നു.