‘കോവിഡ് കാല അതിജീവനം’; പിഎംഎ ഗഫൂര്‍ ഫേസ്ബുക് ലൈവില്‍ സംവദിക്കും

മനാമ: പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ പിഎംഎ ഗഫൂര്‍ കോവിഡ് കാല അതിജീവനം എന്ന വിഷയത്തില്‍ സംസാരിക്കുന്നു. ബഹ്റൈന്‍ വളാഞ്ചേരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ലവ്ഫുള്‍നെസ് എന്ന പരിപാടിയുടെ ഭാ?ഗമായിട്ടാണ് അദ്ദേഹം എത്തുന്നത്. 27 നവംബര്‍ വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴുമണിക്കായിരിക്കും പരിപാടി.

പരിപാടി ഓണ്‍ലൈന്‍ ആയി സൂം, ഫേസ്ബുക്, യുട്യൂബ് എന്നിവയിലായി തത്സമയം ലഭ്യമായിരിക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സംവിധായകന്‍ സക്കറിയയും ചടങ്ങില്‍ പങ്കെടുക്കും. bahrainvalancheryassociation എന്ന പേജിലാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവീണ്‍ 33863130, ഹമീദ് 33881480 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.