ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ‘അസ്ഫാലിയ – കോവിഡ് പ്രതിരോധവും, വാക്‌സിനേഷനും’ വെബ്ബിനാർ സംഘടിപ്പിക്കുന്നു

മനാമ: കോവിഡ് വാക്‌സിനേഷന്റെ പ്രാധാന്യത്തെപ്പറ്റിയും, എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഇടവക ജനങ്ങളെ ബോധവത്കരിക്കുന്നതിനായും വാക്‌സിനേഷൻ സംബന്ധമായ അവ്യക്തതകളും സംശയങ്ങളും ദുരീകരിക്കുന്നതിനായും ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയിലെ സീനിയർ സിറ്റിസൺ ഫോറത്തിന്റെ (SCF) നേതൃത്വത്തിൽ മാനേജിങ് കമ്മിറ്റിയുടെ പൂർണ്ണ സഹകരണത്തോടെ 2021 ജനുവരി 16 ശനിയാഴ്ച വൈകിട്ട് 8 മണിയ്ക്ക് ‘അസ്ഫാലിയ – കോവിഡ് പ്രതിരോധവും, വാക്‌സിനേഷനും’ വെബ്ബിനാർ സംഘടിപ്പിക്കുന്നു. പ്രസ്തുത വെബ്ബിനാറിൽ മുഖ്യാതിഥിയായി ഡോ. ഹിന്ദ് ഇബ്രാഹിം അൽ സിന്ധി(കൺസൽട്ടന്റ് ഫാമിലി ഫിസിഷ്യൻ,ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം) പങ്കെടുക്കുന്നു. ഒപ്പം ഇടവകയിലെ സീനിയർ മെമ്പറും ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിന്റെ ചീഫ് മെഡിക്കൽ ഓഫീസറും, പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം മെമ്പറും ആയ ഡോ.പി.വി ചെറിയാനും സംബന്ധിക്കും. പരിപാടിയുടെ ലൈവ് ടെലികാസ്റ്റ് കത്തീഡ്രൽ ഫേസ് ബുക്ക് പേജിൽ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 38130737, 39246663, 34503934 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.