സൽമാനിയ ആശുപത്രിയിൽ നവജാതഇരട്ടകൾ മരിക്കാനിടയായ സംഭവത്തിൽ മൂന്ന് ഡോക്ടർമാർക്ക് തടവ് ശിക്ഷ

മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നവജാത ഇരട്ടശിശുക്കളുടെ മരണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ലോവർ ക്രിമിനൽ കോടതി ഒരു ഡോക്ടറെ മൂന്ന് വർഷം തടവും മറ്റ് രണ്ട് പേർക്ക് ഒരു വർഷം തടവും വിധിച്ചു.

ഇതേ കേസിൽ, ആരോപിതയായിരുന്ന നഴ്‌സിനെ കോടതി കുറ്റവിമുക്തയാക്കിയതായി മിനിസ്ട്രീസ് ആൻഡ് പബ്ലിക് എന്റിറ്റീസ് പ്രോസിക്യൂഷൻ മേധാവി അറിയിച്ചു.

ചി​കി​ത്സ​യി​ല്‍ സം​ഭ​വി​ച്ച വീ​ഴ്ച​യാ​ണ് കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് കാ​ണി​ച്ച് ഡോ​ക്ട​ര്‍മാ​ര്‍ക്കെ​തി​രെ പി​താ​വ് പ​രാ​തി ന​ല്‍കി​യി​രു​ന്നു. ര​ണ്ടു കു​ട്ടി​ക​ളും ജ​നി​ച്ച​പ്പോ​ള്‍ത​ന്നെ മ​രി​ച്ചി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍ക്ക് ആ​ശു​പ​ത്രി​യി​ല്‍നി​ന്ന്​ കൈ​മാ​റി​യി​രു​ന്നു.

എ​ന്നാ​ല്‍, മ​റ​മാ​ടു​ന്ന​തി​ന് എ​ടു​ത്ത സ​ന്ദ​ര്‍ഭ​ത്തി​ല്‍ ഒ​രു കു​ട്ടി​ക്ക് ജീ​വ​നു​ള്ള​താ​യി അ​റി​യു​ക​യും ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും അ​ല്‍പ സ​മ​യ​ത്തി​ന​കം ആ ​ കുഞ്ഞും മ​രി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ര്‍മാ​രു​ടെ പി​ഴ​വി​നെ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന പ്ര​ത്യേ​ക സ​മി​തി പ​രാ​തി പ​രി​ശോ​ധി​ക്കു​ക​യും ഡോ​ക്ട​ര്‍മാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് കണ്ടെത്തു​ക​യും ചെ​യ്തി​രു​ന്നു.

നവജാത ശിശുക്കളുടെ, മരണകാരണം നിർണ്ണയിക്കുന്നതിനായി, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ‌എച്ച്‌ആർ‌എ) നിയോഗിച്ച സാങ്കേതിക സമിതിയുടെ റിപ്പോർട്ട് പബ്ലിക് പ്രോസിക്യൂഷൻ പഠിച്ചിരുന്നു .
ഇതോടൊപ്പം ഫോറൻസിക് ഡോക്ടറുടെ റിപ്പോർട്ടും അവലോകനം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം ഇരട്ടകൾ ഗർഭകാലം പൂർത്തിയാകാതെ, ജനിച്ചവരാണെന്നും, ജനിച്ചപ്പോൾ ഭാഗികമായി ശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നെന്നും കണ്ടെത്തി. തീവ്രപരിചരണ വിഭാഗത്തിലേക്ക് അടിയന്തിരമായി മാറ്റിയിരുന്നെങ്കിൽ, നവജാത ഇരട്ടകളുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നെന്ന് ഫോറൻസിക് റിപ്പോർട്ട് പറയുന്നു.

അമ്മയെയും ശിശുക്കളേയും പരിചരിച്ച മെഡിക്കൽ സ്റ്റാഫിനെയും പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. എൻ‌എച്ച്‌ആർ‌എയുടെ കമ്മിറ്റിയുടെയും ഫോറൻസിക് വിദഗ്ദ്ധന്റെയും റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി പബ്ലിക് പ്രോസിക്യൂഷൻ കുറ്റാരോപിതർ കുറ്റക്കാരാണെന്ന് തെളിയിക്കുകയും, കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. തുടർന്നാണ് വിചാരണക്ക് ശേഷം ശിക്ഷാവിധികളിലേക്ക് നീങ്ങിയത്. ശി​ക്ഷ ന​ട​പ്പാ​ക്കാ​തി​രി​ക്കു​ന്ന​തി​ന് 1000 ദീ​നാ​ര്‍ കെ​ട്ടി​വെ​ക്കു​ന്ന​തി​നും ഉ​ത്ത​ര​വു​ണ്ട്.