നിരാലംബർക്ക് അന്നമൂട്ടുന്ന ‘അക്ഷയപാത്രം’ പദ്ധതിയിൽ പങ്കാളികളായി ബഹ്റൈൻ വടകര സഹൃദയവേദി

മനാമ: വടകര പോലീസ് അക്ഷയപാത്രം പദ്ധതി (നിരാലംബരെ അന്നമൂട്ടുന്ന പദ്ധതി) യിലേക്ക് വടകര സഹൃദയവേദി ബഹ്റൈൻ പത്തുദിവസത്തെ ഭക്ഷണം നൽകി. 2021 ജനുവരി 21 മുതൽ 30 വരെ ആയിരിക്കും വടകര പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് അക്ഷയപാത്രം പദ്ധതി വഴി ഭക്ഷണം നൽകുക എന്ന് സഹൃദയ വേദിയുടെ ഭാരവാഹികൾ അറിയിച്ചു. സംഘടനയുടെ രക്ഷാധികാരി കെ ആർ ചന്ദ്രൻ, സജീവ പ്രവർത്തകരായ ഹരിദാസ് പാക്കയിൽ, സജീവൻ പൂളക്കണ്ടി, ദിനേശ് കുറ്റിയിൽ, എം. ശ്രീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.