ബഹ്റൈൻ എസ് കെ എസ് എസ് എഫ് ഒരുക്കിയ ഹൃദ്യം – 2021 ശ്രദ്ധേയമായി

മനാമ: ബഹ്റൈൻ SKSSF പ്രഖ്യാപിച്ച ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി നടത്തിയ – “ഹൃദ്യം – 2021” ഡോക്ടർ ഓൺ ഡിമാന്റ് എന്ന പരിപാടി ഏറെ ശ്രദ്ധേയമായി.

ഇസ്ലാമിക വീക്ഷണത്തിലൂടെ ആരോഗ്യ വിഷയങ്ങളെ കുറിച്ച് വിലയിരുത്തി കൊണ്ട് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. സമസ്ത ബഹ്റൈൻ ട്രഷറർ S M അബ്ദുൽ വാഹിദ് സഹിബ് , ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ഹംസ അൻവരി എന്നിവർ ആശംസയും പറഞ്ഞു.

പ്രവാസ ലോകത്ത് നിത്യം കേൾക്കുന്ന ദുഃഖ വാർത്തയാണ് ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ. പ്രവാസികൾ ഏറെ അറിയാനും സംശയ നിവാരണം നടത്താനുമാഗ്രഹിക്കുന്ന “ഹൃദയ രോഗം, കാരണങ്ങളും പ്രതിവിധിയും എന്ന വിഷയത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. ഇഖ്റ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷൻ ഡോക്ടർ ത്വയ്യിബ് സാറിന്റെ

ലളിതമായ രീതിയിലുള്ള അവതരണവും സംശയങ്ങൾക്ക് കൃത്യമായ മറുപടിയും ഏറെ ഉപകാരപ്രദമായി. അബ്ദുൽ മജീദ് ചോലക്കോടിന്റെ അദ്ധ്യക്ഷതയിൽ നവാസ് കുണ്ടറ സ്വാഗതവും, ഉമൈർ വടകര നന്ദിയും പറഞ്ഞു.