പ്രവാസികളോടുള്ള നിലപാട് കടുത്ത അനീതി; പിസിഎഫ് ബഹ്റൈൻ

മനാമ: നാട്ടിലേക്കു പോകുന്ന പ്രവാസികൾക്ക് 72മണിക്കൂറിനുള്ളിൽ പി സി ആർ ടെസ്റ്റ്‌ നടത്തിയതിന് ശേഷം വീണ്ടും നാട്ടിലെ എയർപോർട്ടിൽ ടെസ്റ്റ്‌ നടത്തണമെന്ന കേന്ദ്ര സർക്കാർ നടപടി കടുത്ത അനീതിയാണെന്നും പ്രവാസികൾക്ക് ഭാരമാകുന്ന നടപടി പിൻവലിക്കണമെന്നും ബഹ്‌റൈൻ പി സി എഫ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് റഫീഖ് പൊന്നാനി സെക്രട്ടറി സഫീർഖാൻ കുണ്ടറ എന്നിവർ ആവശ്യപ്പെട്ടു..