സൗജന്യ പരിശോധന; കേരള സർക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത്‌ പ്രവാസ ലോകം, പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന തീ​രുമാ​നമെന്ന് സുബൈ​ർ ക​ണ്ണൂ​ർ

മനാമ: വിദേശത്ത്നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് സൗജന്യമായി നൽകുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വഗതം ചെയ്യുന്നുവെന്ന് ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനും പ്രവാസി കമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂർ. കേന്ദ്രസർക്കാർ നടപ്പിലാക്കിയ നിയമത്തിന്റെ ഭാഗമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോവി‍ഡ് ടെസ്റ്റ് നിരക്ക് പ്രവാസികളുടെ ഇന്നത്തെ പ്രയാസം മനസ്സിലാക്കി സ്വന്തം നിലയിൽ വാഹിക്കാൻ തീരുമാനിച്ച കേരള സർക്കാറിന്റെ തീരുമാനം സ്വഗതാർഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾ ആഗ്രഹിച്ചതുപോലെയുള്ള തീരുമാനം എടുത്തത് അഭിമാനാകരമാണെന്നും ബഹ്റൈൻ പ്രതിഭയും കേരളീയ സമാജവുമടക്കമുള്ള ചെറുതും വലുതുമായ വിവിധ മലയാളി സംഘടനകൾ നടത്തിയ ഇടപ്പെടലിന്റെ വിജയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാറിന്റെ തന്നെ തുടർ ഭരണത്തിനെ പ്രവാസി സമൂഹത്തിന്റെ പിന്തുണ കിട്ടുമെന്ന് ഈ തീരുമാനത്തിലൂടെ ബോധ്യമായി. ഏപ്രിൽ 6 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയെ അധികാരത്തിൽ എത്തിക്കാൻ കൂട്ടായ പരിശ്രമം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.