കോവിഡ് നിയമങ്ങൾ പാലിക്കാതെ വിവാഹ സംഗമം നടത്തിയവർക്കെതിരെ നടപടി

മനാമ: കോവിഡ്  നിയമങ്ങൾ പാലിക്കാതെ വിവാഹ  ചടങ്ങുകൾ  നടത്തിയവർക്ക്  എതിരെ പോലീസ് കേസ് എടുത്തു. വിവാഹ ചടങ്ങുകളിൽ ആളുകൾ പാട്ടുപാടുകയും നൃത്തംചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ  പ്രചരിച്ചതിനെ തുടർന്നാണ് നടപടി. സാമുഹിക അകലം പാലിക്കാതെയും മാസ്ക്  ധരിക്കാതെയും ആണ് ആളുകൾ വിവാഹ ചടങ്ങിൽ പങ്കെടുത്തത് എന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമാണ്. പരിപാടി സംഘടിപ്പിച്ച രണ്ടു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. കുടുംബങ്ങളുടെ ഒത്തുചേരലുകൾ കോവിഡ്  കേസുകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ടന്ന് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിയ പറഞ്ഞു.