ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ, ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു റമദാൻ മാസമായതിനാൽ രാത്രി നടത്തിയ ക്യാമ്പിൽ, ബി ഡി കെ ബഹ്‌റൈൻ വൈസ് പ്രസിഡണ്ട് സുരേഷ് പുത്തൻ വിളയിൽ 47മത് രക്ത ദാനവും, ജോയിൻ്റ് സെക്രട്ടറി സിജോ ജോസ് 25 മത് രക്ത ദാനവും നടത്തി. ജോയിന്റ് സെക്രട്ടറി രമ്യ ഗിരീഷ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ദമ്പതികൾ ഗിരീഷ് കെവി, രേഷ്മ ഗിരീഷ് എന്നിവർ ഉൾപ്പെടെ 60 ഓളം പേര് രക്തം ദാനം ചെയ്തു.

ബി ഡി കെ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിബിൻ ജോയ്, അശ്വിൻ രവീന്ദ്രൻ, സുനിൽകുമാർ, ശ്രീജ ശ്രീധർ എന്നിവർ നേതൃത്വം കൊടുത്തു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന, വിവിധ രക്തദാന ക്യാമ്പുകൾക്കും ബി.ഡി. കെ യുടെ മറ്റ്‌ പ്രവർത്തനങ്ങൾക്കും ദീർഘകാലമായി സജീവ പങ്കുവഹിച്ചു വരുന്ന ലേഡീസ് വിംഗ് കൺവീനർ സ്മിത സാബുവിന് ക്യാമ്പിന്റെ സമാപനത്തിൽ മൊമെന്റോ നൽകി യാത്രയയപ്പ് നൽകി.