ബി കെ എസ് എഫ് റമദാനോടനുബന്ധിച്ച് നടത്തുന്ന ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു

മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ( ബി കെ എസ് എഫ്) റമദാനോടനുബന്ധിച്ച് നടത്തുന്ന ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ ഭക്ഷ്യക്കിറ്റ് സ്വദേശി വനിതയിൽ നിന്ന് ബി കെ എസ് എഫ് കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ഭാരവാഹികൾ സ്വീകരിച്ചു. തൂ​ബ്​​ലി ആസ്ഥാനത്ത് നടന്ന വിപുലമായ ചടങ്ങിൽ രക്ഷാധിക്കാരി ബഷീർ അമ്പലായി, കൺവീനർ ഹാരിസ് പഴയങ്ങാടി, ഉപദേശക സമിതി അംഗം നജീബ് കടലായി, ജോയിൻ കൺവീനർ ലത്തീഫ് മരക്കാട്ട്, റിലീഫ് കമ്മറ്റി കൺവീനർ അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, അസീൽ മുസ്തഫ, ഗംഗൻ തൃക്കരിപ്പൂർ, സലീം നമ്പ്ര, മണിക്കുട്ടൻ, സൈനൽ കൊയിലാണ്ടി, നൗഷാദ് പൂനൂർ, സലിം അമ്പലായി, നുബിൻ ആലപ്പുഴ, മൻസൂർ കണ്ണൂർ, റാഷിദ് കണ്ണങ്കോട്ട്, നജീബ് കണ്ണൂർ, ഇല്ല്യാസ് എന്നിവർ പങ്കെടുത്തു. വിവിധ മേഖലയിൽ അർഹതപ്പെട്ടവർക്കുള്ള വിതരണവും ആരംഭിച്ചു. സഹായം ആവശ്യമുള്ളവർക്ക് 33614955, 33040446, 38899576, 33015579  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.