ബഹ്‌റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക 8-ാമത് സഭാദിന വാർഷികാഘോഷം

മനാമ: ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ 8-ാമത് സഭാദിന വാർഷികാഘോഷങ്ങൾ 2021 ഏപ്രിൽ 15, 16, 17 തീയതികളിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നതാണ്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ഈ വർഷത്തെ ആഘോഷ പരിപാടികളിൽ 15 ന് കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിയ ” ടാലന്റ് നൈറ്റും “, 16 ന് ഏകദിന കൺവെൻഷനും സഭയുടെ facebook page ലൂടെ live ആയി നടത്തപ്പെടുന്നതാണ്. റവ.ഡോ.റ്റി.ബി. പ്രേംജിത്ത്കുമാർ മുഖ്യപ്രഭാഷകനായിരിക്കും. ഗായക സംഘത്തിന്റെ പ്രത്യേക ഗാനാലാപനവും ഉണ്ടായിരിക്കും. 17 ന് നടത്തപ്പെടുന്ന വാർഷിക സ്തോത്ര ആരാധനയിൽ മുൻ വികാരിമാരായ റവ. സുരേഷ് കുമാർ, റവ. ലോറൻസ് , റവ. സുജിത്ത് സുഗതൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കുന്നതാണ്. കൂടാതെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ, ദർപ്പണം ബൈബിൾ ക്വിസ് വിജയികൾ, സണ്ടേസ്കൂൾ പരീക്ഷാ വിജയികൾ എന്നിവർക്കുള്ള അനുമോദനവും ഉണ്ടായിരിക്കുന്നതാണെന്ന് സഭാ വികാരി റവ. ഷാബു ലോറൻസ് , സെക്രട്ടറി ശ്രീ. ബിനു ജോയി എന്നിവർ അറിയിച്ചു.